സ്വര്‍ണവിലയില്‍ വന്‍ വർധന: ഒറ്റദിവസം കൊണ്ട് 2160 രൂപയുടെ വര്‍ധന; പവന് വില 66,480 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഒറ്റദിവസം കൊണ്ട് പവന് 2160 രൂപയുടെ ര്ധനവുണ്ടായതോടെ സ്വര്‍ണവില 66,480 രൂപയില്‍ എത്തി. ഗ്രാമിന് 270 രൂപയുടെ വര്‍ധനയോടെ ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8560 രൂപയായി. ഓഹരി വിപണിയിലെ അനിശ്ചിതത്വങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണവിലയില്‍ ഈ വര്‍ധനയ്ക്ക് വഴിയൊരുക്കിയത്. സുരക്ഷിത നിക്ഷേപത്തിന് ആളുകള്‍ സ്വര്‍ണത്തിലേക്ക് തിരിയുന്നതും വിലക്കുതിപ്പിന് കാരണമായി. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കെതിരെ അമേരിക്ക പകരച്ചുങ്കം ഏര്‍പ്പെടുത്തിയതും വിപണിയെ ബാധിച്ചു. തുടര്‍ച്ചയായ അഞ്ച് ദിവസത്തെ വിലയിടിവിന് ശേഷം രണ്ടാമതായാണ് സ്വര്‍ണവിലയില്‍ വര്‍ധനയുണ്ടാകുന്നത്. കഴിഞ്ഞ മാസം 18ന് സ്വര്‍ണവില ആദ്യമായി 66,000 രൂപ തൊട്ടപ്പോള്‍ ജനുവരി 22ന് വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നിരുന്നു.